Njan/Dr.K.G.Balakrishnan Kandangath Poem by Drkgbalakrishnan Kandangath

Njan/Dr.K.G.Balakrishnan Kandangath

*ഞാൻ
- - - - - - - - - - - - - - - - - - - - - - -
ഡോ കെ ജി ബാലകൃഷ്ണൻ
- - - - - - - - - - - - - - - - - - - - - - - -
12 - 12 -2016
- - - - - - - - - - - - - - - - - - - - - - -

1
ഇന്നലെപ്പറന്നെത്തിയീ-
മരക്കൊമ്പിൽ;
ഇന്നിനി
തങ്ങണം ദിന-
മൊന്ന്;
പിന്നെയോ
വന്നിടത്തേക്ക്!

2
അല്ല;
അറിയില്ല വന്നിടം; വഴി-
മാഞ്ഞു;
പിറവിയുടെ പാത;
വേണുവിൽ
ചൊടിയുണർത്തിയ മധുരഗീതമേ!
അറിയുകയില്ല;
എവിടെ നീ
പറന്നകലുമെന്നെനി-
ക്കിനിയുമില്ല പോൽ;
മേൽവിലാസവും
മെയിൽ വിലാസവും!

3
ആൽമരക്കൊമ്പിലായിരം
കിളികൾ;
പാതയിൽ പഥികർ;
നീലവാനിലോ
സൂര്യദേവനൊരു
പുതിയ ഭാതമായ്
നിത്യമുണരുവോൻ;
തേരിലാകാശവീഥി
താണ്ടുവോൻ;
പകലവൻ;
രാവിൽ മറയുവോൻ;
പുതിയ നിനവ് മെനയുവോൻ!

4
ഞാൻ മരൻ; മരണമുള്ളവൻ;
മഴ നനയുവോൻ;
തിരികെ
നാളെ
വിണ്ണറയിൽ;
ചെന്നു ചേരുവോൻ!

5
എവിടെയാകിലു-
മെവിടെ ഞാൻ പോയിമറയുമെങ്കിലും;
മറയുകില്ല ഞാൻ!

6
ചിരനിരന്തരധാരയാണ്
ഞാൻ;
പരമമാണ് ഞാൻ;
അമരനാണ് ഞാൻ!
- - - - - - - - - - - - - - - - - - - - - - - - - - - - - - - -
* ഊർജസംരക്ഷണനിയമം
(Law of Conservation of Energy)
The Full! (പൂർണം) .
- - - - - - - - - - - - - - - - - - - - - - - - - - - - - - - -
indian poet dr.k.g.balakrishnan
9447320801
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - -

Wednesday, January 8, 2020
Topic(s) of this poem: poem
COMMENTS OF THE POEM
Drkgbalakrishnan Kandangath 08 January 2020

Malayalam Poem written by bilingual poet dr.k.g.balakrishnan kandangath

0 0 Reply
READ THIS POEM IN OTHER LANGUAGES
Close
Error Success