Sara Teasdale 38 - നിന്റെ കുറവുകൾ Poem by Unnikrishnan Sivasankara Menon

Sara Teasdale 38 - നിന്റെ കുറവുകൾ

Rating: 5.0

നിന്റെ കുറവുകൾ

A Malayalam translation of the poem "Faults" by Sara Teasdale


അവർ വന്നത് നിന്റെ കുറവുകൾ
എന്നോട് പറയാനാണ്,
ഒന്നൊന്നായി അവരവ എണ്ണി-
യെണ്ണിപ്പറഞ്ഞു;
അവർ പറഞ്ഞുകഴിഞ്ഞപ്പോൾ
പൊട്ടിച്ചിരിച്ചുപോയ് ഞാൻ:
അവയെല്ലാം തന്നെ മുന്പേ എനി-
ക്കറിയാവുന്നവയായിരുന്നു-
അവർ അന്ധരായിരുന്നു,
നിന്റെയീ കുറവുകളാണ് ഞാൻ
നിന്നെ ഇത്രയേറെ പ്രണയിക്കാൻ
കാരണമെന്ന് കൂടി കാണാൻ
കഴിയാത്തത്ര അന്ധർ.

This is a translation of the poem Faults by Sara Teasdale
Thursday, December 2, 2021
COMMENTS OF THE POEM
Unnikrishnan Sivasankara Menon

Unnikrishnan Sivasankara Menon

PUTHENCHIRA, KERALA, INDIA
Close
Error Success