ദൃഷ്ടാന്തം Poem by Maji Mohd

ദൃഷ്ടാന്തം

Rating: 5.0

എന്റേതു മാത്രമെന്ന് ഞാൻ ഒരുക്കിവെച്ച
എന്റെ സ്വപ്നങ്ങളേ..
മറ്റാരുടെയെങ്കിലുഠ ആവുന്നതിനു മുമ്പ്
എന്റെ ഹൃദയത്തെ തകർത്തുകൊൾക, !
എന്നെത്തന്നെ ഉടച്ചുകൊൾക!
എന്റെ ഞരമ്പുകളെ നീലിച്ചതാക്കുക..
എന്റെ രക്തത്തെ നിർവ്വീര്യമാക്കുക..
എന്റെ സ്വത്വം മറന്നുകൊൾക, !

എന്റെ ചിന്തയെ, ചിന്തകളെ,
ചിന്താശക്തിയെ മാത്രം
എനിക്കു തരൂ..
ഒറ്റക്കിരുന്ന് ചിന്തിച്ച് ചിന്തിച്ച്,
കൂട്ടിയും കുറച്ചും,
ഹരിച്ചും ഗുണിച്ചും
ബാക്കിയാവുന്ന ശോഷിച്ച
എന്റെ ആത്മാവിനെയും
നോക്കി ഞാൻ ഒരു നെടുവീർപ്പിടട്ടെ..
ഹ്ഹാ..! !
ആത്മാവില്ലാതെ ശൂനഽയായ എന്റെ
ജൽപ്പനങ്ങൾ
നിങ്ങളുടെ ചിന്തയെ ചൊറിയാതിരിക്കട്ടെ....

Friday, July 29, 2016
Topic(s) of this poem: thoughts
POET'S NOTES ABOUT THE POEM
ന്യൂനപക്ഷങ്ങെള അടിച്ചമർത്തപ്പെടുന്നു..ചെറിയ സ്വപ്നങ്ങൾ മായ്ക്കപ്പെട്ടേക്കാം..അൽപ്പന്മാർ നിശബ്ദം ചിന്തിക്കുകയെങ്കിലും വേണം..അറിഞ്ഞിരിക്കുക, ,
COMMENTS OF THE POEM
Jazib Kamalvi 27 September 2017

A sublime start with a nice poem, Maji. You may like to read my poem, Love And Lust. Thank you.

0 0 Reply
Farisa Haleel 31 July 2016

Awesome lines and thinking....super deee

0 0 Reply
Dr Antony Theodore 29 July 2016

ഒറ്റക്കിരുന്ന് ചിന്തിച്ച് ചിന്തിച്ച്, കൂട്ടിയും കുറച്ചും, ഹരിച്ചും ഗുണിച്ചും ബാക്കിയാവുന്ന ശോഷിച്ച എന്റെ ആത്മാവിനെയും നോക്കി ഞാൻ ഒരു നെടുവീർപ്പിടട്ടെ.. ഹ്ഹാ..! ! very nice ideas . give me the ability to think, allow me to think........thank you very much for this poem. tony

1 0 Reply
Majida Muhammad 30 July 2016

ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടല്ലോ.നന്ദി, !

0 0
READ THIS POEM IN OTHER LANGUAGES
Close
Error Success