ഒരു വിലാപം Poem by SALINI NAIR

ഒരു വിലാപം

Rating: 5.0

പായുന്നു കലമതിശീഘ്രത്തിൽ മനുഷ്യനും
മറയുന്നു യുഗങ്ങളിന്നി ദിനരാത്രങ്ങൾ പോലവേ
സൂര്യകിരണങ്ങൾ ഇന്നുമമരുന്നു
ഭൂവിന്റെ നിറവാർന്ന ശയ്യയിൽ
ഏതോനിത്യ തപസിന്റെ സാധ്യമാം സ്ഫുലിംഗമായ്
നിത്യമാം പ്രകൃതിയും ചലിക്കുന്നശാന്തയായ്

നിനവിന്റെ സ്നിഗ്ദ്ധമാം കമ്പളം നീക്കവേ
പ്രഭാത രശ്മിയിൽ വിടരുന്നു മാനസം
എന്നോ മറഞ്ഞൊരു നന്മയും സത്യവും
പ്രകൃതിതൻ മിഴിനീരും അന്യമായ്തീരുന്നു
പ്രാണനും കേഴുന്നു വിഹ്വലമി തീവ്രരശ്മിയിൽ
അഭംഗുരം തകരുന്നു നാടിന്റെ നന്മയും

മന്ദമായ് എന്നുമണഞ്ഞൊരു മാരുതൻ
എന്നിന്റെ തീവ്രമാം അഗ്നിയെ വഹിക്കുന്നു
ദഹിപ്പിക്കുമിന്നി ദേഹത്തെ എന്നപോൽ
എന്നോ നഷ്ടമായൊരു ദേഹിയെ പുൽകുന്നു
ഇന്നിന്റെ പാപങ്ങൾ നാളെ തൻ ദുർവിധി
പ്രകൃതിതൻ ഭാവവും താണ്ധവ രൂപത്തിൽ

ശിശിരങ്ങൾ നാളെ തൻ നഷ്ട സ്വപ്നങ്ങളാം
പക്ഷിതൻ കൂഹളം വിലാപമാം നിർണയം
നാളിതായ് നിലകൊണ്ടൊരു നൈർമല്യ കമ്പളം
കേവലം മാനവ കോട്ടയായ് ഭവിചെക്കാം
ഹരിതമിന്നകലുന്നു ഭൂവിന്റെ മാറിതിൽ
ഗോപ്യമാകുന്നു പ്ലാസ്റ്റിക്കിൻ ഗോപുരം

എന്നുമേ സ്മിതയായൊരു സൂനവും വല്ലിയും
ഇന്നിതാ ആർതയായ് തളർന്നു കൊഴിയുന്നു
കേവലം പൈതലിൻ ശ്വാസവും ചിന്തയും
ഭയവിഹ്വലമയ് തളരുന്നു ഭൂവിതിൽ
ഇന്നി പാപത്തിൻ ശക്തിയിൽ
എന്തിനായ് മേനി നടിക്കുന്നു മര്ത്യാ നീ

മഴമേഘങ്ങൾ എന്നേ അകന്നുപോയ് അഭംന്ഗുരം
ദൂരയെതോ പേമാരിയായ് പിറക്കാനായ്
ഇന്നീ നാടിന്റെ ഗദ്ഗദം കേൾക്കയ്കിൽ
മൌനയാം പ്രകൃതിയും തേങ്ങുന്നു നിശ്ചലം
എന്നോ മറന്നൊരു പ്രകൃതിതൻ ജീവനും
ഇന്നിതാ കേഴുന്നു ഈ രണഭൂവിങ്കൽ

ഇനിയി നഷ്ട സ്വപ്‌നങ്ങൾ വിരിയില്ലോരിക്കലും
എന്നോ മറന്നൊരു നന്മയും ശാന്തിയും
കേവലം ആര്തരായ് മര്ത്യനും ജീവനും
എരിഞ്ഞമരുമി നഷ്ട ഭൂവിൻ മടിതാരിൽ
ആസന്നമായൊരു നിശ്ചല സത്യത്തെ
ശാന്തരായ് പുൽകുക മർത്ത്യാ നീ എന്നുംപോൽ ...............

©2016 SALINI.S.NAIR. All rights reserved

Sunday, April 10, 2016
Topic(s) of this poem: nature
POET'S NOTES ABOUT THE POEM
We exploited nature to its maximum.. Every natural calamity is the results of that
COMMENTS OF THE POEM
Sekharan Pookkat 17 October 2016

nattu valarthuka nattmavukal sekharikkuka mazavellavum orthirikkathe peyunna mazhayil mungikkulikkuka sakhe nin dhaham theeruvolam marikkunna puzhayenooki neduveerpidathe sakhe cemantukoodarangaliloojaladathe varu verpin manamulla mannil kalikkuvan anuvadhikkuka varum thalamuryekkudi kaathirikkunna gadgadam thondayil kurumgum munpe unaru snehikkayeemannine eniyum mathivare.

0 0 Reply
READ THIS POEM IN OTHER LANGUAGES
SALINI NAIR

SALINI NAIR

kottayam
Close
Error Success